കോട്ടയം: ദർശന അക്കാദമിയിൽ നീറ്റ് റിപ്പീറ്റേഴ്സ് - ക്ലാസ് റൂം ബാച്ച് ജനുവരി ഒൻപതിന് ആരംഭിക്കും. പന്ത്രണ്ടാംക്ലാസ് പൂർത്തിയാക്കിയവർക്കാണ് പ്രവേശനം. കാമ്പസിൽതന്നെ ഹോസ്റ്റൽ സൗകര്യമുണ്ട്. പ്ളസ്‌ ടു മാർക്ക്, ഈ വർഷത്തെ നീറ്റ് സ്‌കോർ എന്നിവ അടിസ്ഥാനമാക്കി സ്‌കോളർഷിപ്പുകൾ ലഭിക്കുമെന്ന് ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി സി.എം.ഐ. അറിയിച്ചു.

നിലവിൽ പ്ളസ്‌ ടുവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ട്യൂഷനൊപ്പം എൻട്രൻസ് ക്രാഷ് കോഴ്‌സുകൂടി ലഭ്യമാക്കുന്ന എക്‌സ്റ്റെൻഡഡ് ക്രാഷ് കോഴ്‌സ് ഉണ്ട്. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് പ്ളസ്‌ വൺ പ്രവേശനവും ഒപ്പം എൻട്രൻസ് പരിശീലനവും ലഭ്യമാക്കുന്ന പ്രത്യേക ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അഡ്മിഷൻ നേടുന്നതിന് www.darsanaacademy.co.in ഫോൺ: 8547673001.