തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഗാന്ധി ചെയർ സംഘടിപ്പിക്കുന്ന ഇന്റർ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം 26-ന് രാവിലെ 10-ന് സർവകലാശാലാ ടാഗോർ നികേതൻ സെമിനാർ ഹാളിൽ നടക്കും. ‘മഹാത്മാ ഗാന്ധിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന മത്സരത്തിൽ സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലേയും പഠന വകുപ്പുകളിലേയും വിദ്യാർഥികൾക്ക് പങ്കെടുക്കാം.

രണ്ടുപേരുടെ ടീമായാണ് പങ്കെടുക്കേണ്ടത്. ഒരേ സ്ഥാപനത്തിൽനിന്ന് ഒന്നിൽക്കൂടുതൽ ടീമുകൾക്ക് പങ്കെടുക്കാം. ടീമുകൾ 20-ന് മുൻപായി gandhichair@gmail.com എന്ന ഇ-മെയിൽ വഴിയോ 9747897579, 9400769445, 8075318481 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴിയോ എസ്.എം.എസ്. വഴിയോ രജിസ്റ്റർ ചെയ്യണം.