കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റിയുടെ എം.എച്ച്‌.ആർ.എം. പി.ജി. കോഴ്‌സ്‌ ഈ വർഷംമുതൽ എം.എ. (എച്ച്‌.ആർ.എം.) എന്നാക്കി. മറ്റു കോഴ്‌സുകൾക്കൊപ്പം യു.ജി.സി. സ്പെസിഫൈഡ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തി ഏകജാലകം വഴി അഡ്‌മിഷൻ നടത്താനാണ്‌ യൂണിവേഴ്‌സിറ്റി തീരുമാനം. താത്‌പര്യമുള്ളവർ യൂണിവേഴ്‌സിറ്റി ഷെഡ്യൂൾ ശ്രദ്ധിച്ച്‌ പി.ജി. അഡ്‌മിഷൻ വിൻഡോ (CAP) യിലൂടെ അഡ്‌മിഷൻ എടുക്കണം. രാമപുരം മാർ അഗസ്തീനോസ്‌ കോളേജിൽ നിലവിലുള്ള ഈ കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 8281257911, 9846648174.