പെരിയ: കേന്ദ്ര സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്കുള്ള വാക്‌ ഇൻ ഇന്റർവ്യു എട്ടിന് രാവിലെ 11-ന്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10-ന് പെരിയ കാമ്പസിലെത്തണം. വെബ്സൈറ്റ്: www.cukerala.ac.in