തിരുവനന്തപുരം: കേരള സർക്കാർ ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്(കിറ്റ്‌സ്) തിരുവനന്തപുരം, കൊല്ലം ടി.കെ.എം., കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളിൽ ഈ മാസം ആരംഭിക്കുന്ന എയർപോർട്ട്/ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ഡിഗ്രി പരീക്ഷകളിൽ 50 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. www.kittsedu.org എന്ന വെബ്‌സൈറ്റിൽനിന്ന്‌ അപേക്ഷ ഡൗൺലോഡ് ചെയ്യാം. അവസാന തീയതി ഒക്ടോബർ 15. വിവരങ്ങൾക്ക് ഫോൺ: 9567869722.