തിരുവനന്തപുരം: സംസ്ഥാനത്ത് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ അഫിലിയേഷനുള്ള കോേളജുകളിൽ എം.സി.എ.യ്ക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി. എൽ.ബി.എസ്. എൻട്രൻസ് എഴുതാത്ത കുട്ടികൾക്കും ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാം. എൽ.ബി.എസ്. അലോട്ട്‌മെന്റിനു ശേഷം മിച്ചം വന്ന സീറ്റുകളിലേക്കാണ് പ്രവേശനം. താല്പര്യമുള്ള വിദ്യാർഥികൾക്ക്‌ അതത് കോേളജുകളിൽ ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 25-നകം പ്രവേശനം പൂർത്തിയാക്കാനാണ് എ.ഐ.സി.ടി.ഇ.യുടെ നിർദേശം.