മമ്പാട്: എം.ഇ.എസ്. മമ്പാട് കോളേജിൽ ബി. വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബി. വോക് വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ. മാസ് കമ്യൂണിക്കേഷൻ എന്നീ സ്വാശ്രയകോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു പരീക്ഷയിൽ 70 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ താത്പര്യമുള്ള വിദ്യാർഥികൾ ഒൻപതിന് രാവിലെ 10-ന് കോളേജിൽ എത്തണം. നേരത്തെ അപേക്ഷ നൽകാത്തവരേയും പരിഗണിക്കും.