തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷിച്ചവരുടെ അഭിമുഖം ഓൺലൈനായി നടക്കും.

ആവശ്യമായ രേഖകൾ ഹാജരാക്കിയവരിൽനിന്ന്‌, യോഗ്യത നേടിയവരുമായുള്ള അഭിമുഖം ഏഴ്, 11 തീയതികളിലാണ്. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദേശങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.