തിരുവനന്തപുരം: ബി.ഫാം.(ലാറ്ററൽ എൻട്രി) ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ തുടങ്ങി. റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക്‌ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓപ്‌ഷനുകൾ ഓൺലൈനായി നൽകാം. 7-ന്‌ വൈകീട്ട്‌ 5 വരെ ഓപ്‌ഷൻ സ്വീകരിക്കും.

അപ്‌ലോഡ്‌ ചെയ്ത സർട്ടിഫിക്കറ്റുകളിൽ അപാകതകളുള്ളതു കാരണം ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാർഥികൾക്കും ഓപ്‌ഷൻ സമർപ്പിക്കാം. എന്നാൽ, ഓപ്‌ഷൻ സമർപ്പണം അവസാനിക്കുന്നതിന്‌ ഒരു ദിവസം മുൻപ്‌ അപാകതകൾ പരിഹരിക്കണം.