തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ടേം എൻഡ് പരീക്ഷകൾ ഫെബ്രുവരി എട്ടു മുതൽ 2021 മാർച്ച് 13 വരെ നടത്തും.
തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി ഏഴു പരീക്ഷാകേന്ദ്രങ്ങളിൽ 7000ഓളം വിദ്യാർഥികൾ പരീക്ഷയെഴുതും.
ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
വിവരങ്ങൾക്ക് ഫോൺ: 0471-2344113/2344120/9447044132.