സ്കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2020-2022 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ ഡിസംബർ 12, 19 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

സേ പരീക്ഷ ഹാൾടിക്കറ്റ്

ഡിസംബർ ആറിന് ആരംഭിക്കുന്ന പത്താംതരം തുല്യതാ സേ പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽനിന്ന്‌ പരീക്ഷാർഥികൾ വാങ്ങണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം

തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണതല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ്/ മെഡിക്കൽ കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് കോളേജ് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712345627, 8289827857.