മയ്യഴി: മാഹി മേഖലയിലെ സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ഒഴിവുള്ള പ്ലസ്‌വൺ സീറ്റുകളിൽ പ്രവേശനത്തിന് കേരളീയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന് മാഹി ചീഫ് എജ്യുക്കേഷണൽ ഓഫീസുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകൾ ആറിന് ഉച്ചയ്ക്ക് 12-ന് മുമ്പ് ചീഫ് എജുക്കേഷണൽ ഓഫീസിൽ സമർപ്പിക്കണം. അന്നുതന്നെ കേരള പ്ലസ് വൺ സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതിനാൽ വൈകിക്കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന്‌ മാഹി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.