പെരിന്തൽമണ്ണ: അലിഗഢ് മുസ്‌ലിംലീം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള എം.കോം, ബി.കോം, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്, ഹയർസെക്കൻഡറി കോഴ്‌സുകളിലേക്കാണ് പ്രവേശനം.

ഡിപ്ലോമ ഇൻ ജേർണലിസം, ഗൈഡൻസ് ആൻഡ് കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്‌മെന്റ്, ട്രാവൽ ആൻഡ്‌ ടൂറിസം മാനേജ്‌മെന്റ്, ഫോറിൻ ലാംഗ്വേജസ് തുടങ്ങി 15 ഡിപ്ലോമ കോഴ്‌സുകളിലേക്കും ഇൻഫർമേഷൻ ടെക്‌നോളജി, ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിങ് ടെക്‌നോളജി തുടങ്ങി നിരവധി സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 15 വരെ അപേക്ഷിക്കാം.

അപേക്ഷാഫോറം കേന്ദ്രത്തിൽനിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ ലഭിക്കുമെന്ന് മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ. കെ.പി. ഫൈസൽ അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.cdeamu.ac.in വെബ്‌സൈറ്റിലോ 9778100801 നമ്പറിലോ ബന്ധപ്പെടാം.