തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള പ്രവേശനപ്പരീക്ഷയായ കീം-2021 വ്യാഴാഴ്ച നടക്കും. കേരളത്തിലെ എല്ലാ താലൂക്കുകൾക്കും പുറമേ ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 112097 വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. വിവിധ ജില്ലകളിലെ കോവിഡ് സാഹചര്യം മുൻകൂട്ടിക്കണ്ട് മുൻകരുതലുകൾ സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്.