തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന കെ.ടെറ്റ് പരീക്ഷകളുടെ സമയം അരമണിക്കൂർ നേരത്തേയായിരിക്കുമെന്ന് പരീക്ഷാഭവൻ അറിയിച്ചു. കാറ്റഗറി III പരീക്ഷ രാവിലെ 9.30 മുതൽ 12 വരെയും കാറ്റഗറി IV പരീക്ഷ ഉച്ചയ്ക്ക്‌ 2.30 മുതൽ 5 മണി വരെയും ആയിരിക്കും. പരീക്ഷാർഥികൾ കർശനമായും സമയക്രമം പാലിക്കണമെന്ന്‌ പരീക്ഷാ സെക്രട്ടറി അറിയിച്ചു.