കണ്ണൂർ: തളിപ്പറമ്പ്‌ കാരക്കുണ്ടിലെ എം.എം. നോളജ്‌ വില്ലേജിൽ പ്രവർത്തിക്കുന്ന എയറോസിസ്‌ കോളേജ്‌ ഓഫ്‌ ഏവിയേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസിൽ 2021-22 വർഷത്തെ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടരുന്നു. ഡിഗ്രി/ഡിപ്ലോമ ഏവിയേഷൻ പാക്കേജ്‌, ബി.ബി.എ. എയർലൈൻ ആൻഡ്‌ എയർപോർട്ട്‌ മാനേജ്‌മെന്റ്‌, ഇൻറർനാഷണൽ എയറോസിസ്‌ ഏവിയേഷൻ ഡിപ്ലോമ പാക്കേജ്‌, അയാട്ട-എയർപോർട്ട്‌ ഓപ്പറേഷൻസ്‌ തുടങ്ങിയ കോഴ്‌സുകളിലേക്കാണ്‌ പ്രവേശനം. പഠനത്തിനൊപ്പം പരിശീലനവും നൽകിവരുന്ന സ്ഥാപനത്തിൽ ഡെമോ ഫ്ളൈറ്റ്‌, മോക്കപ്പ്‌ എയർപോർട്ട്‌, മോക്കപ്പ്‌ എ.ടി.സി., മോക്കപ്പ്‌ ഇൻഫ്ളൈറ്റ്‌ ലാബ്‌ സൗകര്യം, മെറ്റൽഡിറ്റക്ടർ പരിശീലനം, വയർലസ്‌ കമ്യൂണിക്കേഷൻ പരിശീലനം തുടങ്ങിയവ നൽകുന്നുണ്ടെന്ന്‌ എയറോസിസ്‌ മാനേജിങ്‌ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ്‌ പറഞ്ഞു.

ഒരുവർഷത്തെയും മൂന്ന്ുവർഷത്തെയും ഏവിയേഷൻ പാക്കേജുകൾക്ക്‌ പ്ലസ്‌ ടു കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാം. ഫോൺ: 9567966138, 9744861111.