കല്യാശ്ശേരി: വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ബുധനാഴ്ചവരെ അപേക്ഷിക്കാം. കേന്ദ്ര നൈപുണി-സംരംഭകത്വ വകുപ്പിലെ സെക്ടർ സ്കിൽ കൗൺസിൽ രൂപം കൊടുത്ത ദേശീയ അംഗീകാരമുള്ള കോഴ്സുകളിലാണ് വിദ്യാർഥികൾക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നൽകുന്നത്.

ബന്ധപ്പെട്ട വ്യവസായമേഖലയിലുള്ള ഇന്റേൺഷിപ്പ്, ഓൺ ദ ജോബ് പരിശീലനം എന്നിവയ്ക്കും വിദ്യാർഥികൾക്ക് അവസരം ലഭിക്കും.

www.admission.dge.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകാം. ഫോൺ: കണ്ണൂർ- 9809106206, കാസർകോട് -9447124199.