തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2021-22 അധ്യയന വർഷത്തിൽ എ.ഐ.സി.ടി.ഇ. ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എൻജിനിയറിങ്/ടെക്‌നോളജിയിൽ ഫുൾ-ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർചെയ്ത് അപേക്ഷകൾ സമർപ്പിക്കണം. എ.ഐ.സി.ടി.ഇ. ഇറക്കിയ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന രേഖകളോടൊപ്പമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയോടൊപ്പം നിർദിഷ്ട അപേക്ഷാ ഫീസും ഓൺലൈനായി അടയ്ക്കണം.

ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 1000 രൂപയും എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഫീസ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 10. ഏതെങ്കിലും സംവരണം അവകാശപ്പെടുന്ന അപേക്ഷകർ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ജാതി/സമുദായം/എൻ.സി.എൽ-ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. എന്നീ രേഖകൾ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇ.മെയിലിൽ ബന്ധപ്പെടണം.