തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി. സമുദായങ്ങളിൽ സി.എ., സി.എം.എസ്., സി.എസ്. കോഴ്‌സുകൾക്കു പഠിക്കുന്ന വിദ്യാർഥികളിൽനിന്ന്‌ പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബ വാർഷികവരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. www.egratnz.kerala.gov.in സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ. അവസാന തീയതി 30. ഫോൺ: 0484 2429130, 0495 2377786.