തിരുവനന്തപുരം: 2021-ൽ നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി പരീക്ഷയുടെയും (കെ-ടെറ്റ്), പത്താംതരം തുല്യത പരീക്ഷയുടെയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി 12 വരെ നീട്ടി.

മിലിട്ടറി കോളേജ്: അപേക്ഷാത്തീയതി നീട്ടി

തിരുവനന്തപുരം: 2021-ൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി പത്തുവരെ നീട്ടി. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ജൂൺ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ദേശീയ അധ്യാപക അവാർഡിന് നോമിനേഷൻ

തിരുവനന്തപുരം: 2020 വർഷത്തെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡി.യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ http://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ ഓൺലൈൻ മുഖാന്തരം നോമിനേഷനുകൾ അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 20 ആണ്.