തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല, വടകര ടീച്ചർ എജ്യുക്കേഷൻ സെന്ററിലേക്ക് ഹിന്ദി അസി. പ്രൊഫസർ കരാർ നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടെ ഹിന്ദിയിൽ ബിരുദാനന്തരബിരുദവും എം.എഡും ആണ് യോഗ്യതകൾ. എജ്യുക്കേഷനിലുള്ള പിഎച്ച്.ഡിയും നെറ്റും അഭികാമ്യം. പ്രായപരിധി 64 വയസ്സ്. അപേക്ഷകർ 26-ന് മുമ്പായി സർവകലാശാല വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.