ന്യൂഡൽഹി: യു.ജി.സി. ‘നെറ്റ്’ പരീക്ഷ മേയ് രണ്ടുമുതൽ 17 വരെ തീയതികളിൽ നടക്കും. വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മേയ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിന്നാല്, പതിനേഴ് ദിവസങ്ങളിലായി നടത്തുന്ന പരീക്ഷയുടെ ചുമതല നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ്. കൂടുതൽ വിവരങ്ങൾ ugcnet.nta.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.