കണ്ണൂർ: പോണ്ടിച്ചേരി സർവകലാശാല മാഹികേന്ദ്രം കമ്യൂണിറ്റി കോളജിൽ തൊഴിലധിഷ്ഠിത ബി.വോക്. ഡിഗ്രി പ്രവേശനം തുടങ്ങി. യു.ജി.സി. അംഗീകരിച്ച മൂന്നുവർഷ ഗിഗ്രി കോഴ്‌സുകളായ ഫാഷൻ ടെക്‌നോളജി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഒരുവർഷ ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രാഫിക് ആൻഡ് ഇമേജിങ് ടെക്‌നോളജി, ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി എന്നിവയിലാണ് പ്രവേശനം. അപേക്ഷകൾ https://puccmaheadm.samarth.edu.in വഴി സെപ്റ്റംബർ 30-നു മുമ്പായി ലഭിക്കണം. ഫോൺ: 0490 2332622, 9207982622.