തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ ഏപ്രിലിൽ നടത്തും. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in ൽ സമർപ്പിക്കണം. പരീക്ഷ സംബന്ധമായ വിശദാംശങ്ങൾ www.ssckkr.kar.nic.in/https://ssc.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.

എൽ.ഇ.ഡി. ബൾബ് വിതരണം

തിരുവനന്തപുരം: ഊർജ കേരള മിഷന്റെ ഭാഗമായ ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളിൽ ഇതുവരെ എൽ.ഇ.ഡി. ബൾബുകൾ വാങ്ങാത്തവർ ജനുവരി ഏഴിനകം കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽനിന്നു വാങ്ങണം.