സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ എം.ബി.ബി.എസ്. വിദ്യാർഥികളുടെ 2018-19 വർഷത്തെ ബി.പി.എൽ. സ്കോളർഷിപ്പിനുള്ള വെയിറ്റേജ് മാർക്ക് പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ പരിശോധനാ റിപ്പോർട്ട് വൈകി ലഭിച്ചവരുടെ മാർക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ.
ബി.ഫാം. മോപ് അപ് കൗൺസലിങ്
:ബി.ഫാം. പ്രവേശനത്തീയതി 15 വരെ നീട്ടിയ സാഹചര്യത്തിൽ സർക്കാർ ഫാർമസി കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒരു മോപ് അപ് കൗൺസലിങ് കൂടി നടത്തുന്നു. സർക്കാർ കോളേജുകളിലെ ഇ.ഡബ്ല്യു.എസ്. ക്വാട്ടയിലേക്കും ഈ ഘട്ടത്തിൽ അലോട്ട്‌മെന്റ് നടത്തും. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നാലിന് വൈകീട്ട് മൂന്നു വരെ ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അഞ്ചിന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.