തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസവിഭാഗം എം.എസ്‌സി. മാത്തമാറ്റിക്‌സ് കോഴ്‌സിന് യു.ജി.സി. അംഗീകാരം പുനഃസ്ഥാപിച്ചു. ഇതോടെ വിദൂര വിദ്യാഭ്യാസവിഭാഗത്തിൽ യു.ജി.സി. അംഗീകാരം ലഭിച്ച കോഴ്‌സുകളുടെ എണ്ണം 25 ആയി.

അഞ്ചുവർഷത്തേക്ക് അംഗീകാരം ലഭിച്ച ഈ കോഴ്‌സിൽ പ്രവേശനത്തിന് ഉടൻ അപേക്ഷ ക്ഷണിക്കും. അതേസമയം ബി.എസ്‌സി. മാത്തമാറ്റിക്സ് കോഴ്‌സിന് അംഗീകാരം ലഭ്യമായിട്ടില്ല.