തിരുവനന്തപുരം: ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ ’സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിങ്‌’ എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ ബോൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്‌ലിങ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോം www.gvrsportsschool.orgഎന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ 15ന് വൈകീട്ട് അഞ്ചിനു മുമ്പ് നൽകണം.