തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ചരിത്രപഠനവകുപ്പിലെ 12 വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ആസ്പയർ ഫെലോഷിപ്പ്. പി.ജി, എം.ഫിൽ, പിഎച്ച്.ഡി. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് സഹായമെന്ന നിലയിൽ ഏർപ്പെടുത്തിയ ഫെലോഷിപ്പ് ഒരു പഠനവകുപ്പിൽനിന്ന് ഇത്രയധികം പേർക്ക് ലഭിക്കുന്നത് അപൂർവമാണ്. ഫർഹാന ഷെറിൻ, എ. ഗായത്രി, താര സിബോൺ, സി. ജസ്ഫി, സൗബാനത്ത് തുറക്കൽ, അക്ഷര, കെ. വിജേഷ്, കെ. അതുൽ, സി. നിഖിൽ, എം. പ്രണവ്, ബിജിന റിനു, വി. സൗരവ് എന്നിവർക്കാണ് ഫെലോഷിപ്പ് ലഭിച്ചത്.

വിദ്യാർഥികൾക്ക് കോഴ്‌സിന്റെ അവസാനവർഷം മികച്ച രീതിയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ ഇത് സഹായകമാകുമെന്ന് സർവകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. പി. ശിവദാസൻ പറഞ്ഞു.