Image Screen Captured from Facebook Video. facebook.com|BhruguBJP
ഭുവനേശ്വര്‍: ഒഡീഷയില്‍ യുവതിയെ നടുറോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെന്നും ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും ഭുവനേശ്വര്‍ ഡി.സി.പി. അനൂപ് സാഹു മാധ്യമങ്ങളോട് പറഞ്ഞു.
ഭുവനേശ്വറിലെ ബിന്ദുസാഗറില്‍ യുവതിയെ നടുറോഡിലിട്ട് യുവാക്കള്‍ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. മകനെ ട്യൂഷന്‍ ക്ലാസിലാക്കി തിരിച്ചുവരുന്നതിനിടെ യുവതിയെ യുവാക്കള്‍ തടഞ്ഞുവെയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തരംഗ് ക്ലബ്ബിലെ അംഗങ്ങളാണ് യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം.
മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാനായി ഓടിമാറുന്ന യുവതിയെ ഒരാള്‍ പിന്തുടര്‍ന്ന് തല്ലുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളുണ്ടായിരുന്നു.
യുവതിയുടെ കുടുംബവും തരംഗ് ക്ലബ്ബും തമ്മില്‍ നേരത്തെ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയത്തില്‍ പോലീസ് കേസും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് യുവതിയെ മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
Content Highlights: youth thrash woman in public in odisha, video goes viral and police booked case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..