യുവാവിനെ ആളുമാറി കുത്തി, തീർത്തത് കാമുകിയെ മറ്റൊരാള്‍ ഫോണ്‍ ചെയ്തതിലെ വിരോധം


കേസിൽ അറസ്റ്റിലായ പ്രതികൾ | Photo: മാതൃഭൂമി

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍വശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാല്‍ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ പോലീസിന്റെ പിടിയിലായി.

അക്രമി സംഘത്തിൽ ഉണ്ടായിരുന്ന സുഹൈല്‍ എന്ന യുവാവിന്റെ കാമുകിയെ മറ്റൊരാള്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഹഫീസ് എന്നൊരാളാണ് യുവതിയെ ഫോണ്‍ ചെയ്തത്. ഹഫീസാണെന്ന് തെറ്റിദ്ധരിച്ചാണ് ബിലാലിനെ സംഘം ആക്രമിച്ചത്.

ബിലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ തിരിച്ചുവരികയായിരുന്നു. ഹഫീസാണെന്നു തെറ്റിദ്ധരിച്ച് അക്രമിസംഘം ബിലാലിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. വലതു തുടയ്ക്കും നെഞ്ചിനും തലയ്ക്കും കുത്തേറ്റ ബിലാല്‍ ബോധരഹിതനായി വീണു.

ബിലാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് അക്രമിസംഘം വാഹനങ്ങളില്‍ സ്ഥലംവിട്ടു. റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാലിനെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.

കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതില്‍ അസ്ലം (24), പീടികയില്‍ വീട്ടില്‍ സുഹൈല്‍ (23), മരുതൂര്‍കുളങ്ങര തെക്ക് കോട്ടതറയില്‍ ഹിലാല്‍ (21), കണിയാമ്പറമ്പില്‍ മുഹമ്മദ് ഉനൈസ് (21), മാന്‍നിന്ന വടക്കതില്‍ അല്‍ത്താഫ് (21), കോഴിക്കോട് തട്ടേത്ത് വീട്ടില്‍ അഖില്‍ (23), തട്ടേത്ത് വീട്ടില്‍ രാഹുല്‍ (28), മരുതൂര്‍കുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടില്‍ അരുണ്‍ (19), കന്നേലില്‍ വീട്ടില്‍ അഖില്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

Content Highlights: youth stabbed in kollam by group of young men

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented