മതിപ്പുണ്ടാകാന്‍ 'ബാങ്ക് കൊള്ളയടിച്ചു'; അമ്മയ്ക്ക് ആഭരണങ്ങള്‍, അച്ഛന് കാറും, പക്ഷേ, 18-കാരനും കൂട്ടാളിയും പിടിയിലായി


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | PTI

നാഗ്പുർ: മാതാപിതാക്കൾക്ക് തന്നിൽ മതിപ്പുണ്ടാകാൻ വേണ്ടി 18-കാരൻ തിരഞ്ഞെടുത്തത് മോഷണം. ഒടുവിൽ ബാങ്ക് കൊള്ളയടിച്ച് മാതാപിതാക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകിയെങ്കിലും ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. കവർച്ചാക്കേസിൽ 18-കാരനെയും കൂട്ടാളിയെയും പോലീസ് കൈയോടെ പിടികൂടിയതോടെ ജയിൽവാസത്തിനൊപ്പം നാണക്കേടുമായിരുന്നു ഫലം.

മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ അജയ് ബഞ്ചാരെ(18)യെയും കൂട്ടാളിയായ പ്രദീപ് ഠാക്കൂറിനെയുമാണ് ബാങ്ക് കൊള്ളയടിച്ച കേസിൽ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. നാഗ്പുർ ഇന്ദിരാഗാന്ധി നഗറിലെ സഹകരണ ബാങ്കിൽനിന്ന് ഏകദേശം 4.7 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവുമാണ് ഇരുവരും കവർന്നത്. എന്നാൽ യുവാക്കളുടെ കൈയിൽ പെട്ടെന്ന് ധാരാളം പണമെത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതോടെ ഇരുവരും നിരീക്ഷണവലയത്തിലായി. ഒപ്പം കവർച്ച നടത്തിയെന്ന് വീമ്പ് പറഞ്ഞുനടന്നതെന്നും പ്രതികൾക്ക് വിനയായി. ഒടുവിൽ രാജസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെ രണ്ടുപേരെയും പോലീസ് പിടികൂടുകയായിരുന്നു.

ബാങ്ക് കവർച്ചയ്ക്ക് ശേഷം അജയ് തന്റെ മാതാപിതാക്കൾക്ക് മോഷണമുതൽ കൊണ്ട് സമ്മാനങ്ങൾ വാങ്ങിനൽകിയെന്നാണ് പോലീസ് പറയുന്നത്. അമ്മയ്ക്ക് 50,000 രൂപയുടെ ആഭരണങ്ങളും അച്ഛന് 40,000 രൂപയുടെ ഒരു സെക്കൻഡ് ഹാന്റ് കാറുമാണ് വാങ്ങിച്ചുനൽകിയത്. ഇതിന് പുറമേ അജയും പ്രദീപും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങി. ഒരു സെക്കൻഡ് ഹാന്റ് കാർ കൂടി വാങ്ങി അതിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പെട്ടെന്ന് ധാരാളം പണം ചെലവഴിച്ചതും മോഷണം നടത്തിയെന്ന് ചിലരോട് വീമ്പ് പറഞ്ഞതും പ്രതികൾക്ക് കുരുക്കാവുകയായിരുന്നു.

സ്വന്തമായി പണമുണ്ടാക്കി മാതാപിതാക്കൾക്ക് മുന്നിൽ മതിപ്പുണ്ടാക്കാൻ വേണ്ടിയാണ് അജയ് മോഷണത്തിനിറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനുവേണ്ടിയാണ് കവർച്ചയ്ക്ക് പിന്നാലെ മാതാപിതാക്കൾക്ക് ആഭരണങ്ങളും കാറും സമ്മാനമായി നൽകിയത്. അതേസമയം, കൂട്ടുപ്രതിയായ പ്രദീപ് ഠാക്കൂർ മാതാപിതാക്കളോട് പ്രതികാരം ചെയ്യാനായാണ് മോഷണത്തിനിറങ്ങിയത്. ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളോട് ധാരാളം പണമുണ്ടാക്കിയശേഷം പ്രതികാരം ചെയ്യണമെന്നായിരുന്നു പ്രദീപിന്റെ ആഗ്രഹം.

പ്രതികളായ രണ്ടുപേരും വർഷങ്ങളായി ഒരുമിച്ച് ജോലിചെയ്യുന്നവരാണ്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ മോഷണമുതലുകൾ ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണമെല്ലാം പ്രതികൾ ചിലവഴിച്ചെന്നാണ് പോലീസ് പറഞ്ഞത്.

Content Highlights:youth robs bank to impress parents with his wealth gifted ornaments and car to them

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kollam eroor murder

1 min

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം, ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

Apr 20, 2021


swathi murder case

1 min

സ്വാതി കൊലക്കേസ്: പ്രതിയുടെ ആത്മഹത്യയില്‍ നാല് വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണം

Sep 13, 2020


Thankamani
Premium

6 min

വില്ലനായ എലൈറ്റ്;തര്‍ക്കവും പോലീസ് നരനായാട്ടും, തങ്കമണിക്കാര്‍ മറക്കാത്ത ആ രാത്രി,സിനിമയുമായി ദിലീപ്

Sep 19, 2023

Most Commented