ബന്ധുവിനെ കഴുത്തറത്ത് കൊന്ന് ദൃശ്യങ്ങൾ പാട്ടിനൊപ്പം ചേർത്ത് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു


kollam
അഞ്ചൽ (കൊല്ലം) : മറുനാടൻ തൊഴിലാളിയെ സഹപ്രവർത്തകനും ബന്ധുവുമായ യുവാവ് കഴുത്തറത്ത് കൊന്നശേഷം സാമൂഹികമാധ്യമ ആപ്ലിക്കേഷനായ ലൈക്കിയിൽ വീഡിയോ ഇട്ട്‌ കൊലപാതകം ആസ്വദിച്ചു.

19-കാരനായ അസം സ്വദേശി അബ്ദുൽ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീ(26)നെ കഴുത്തറത്തു കൊന്നശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹിന്ദി പാട്ടും സംഭാഷണവും ചേർത്ത് സാമൂഹികമാധ്യമത്തിൽ വീഡിയോ പോസ്റ്റ്ചെയ്ത് ക്രൂരതയുടെ ആൾരൂപമായി മാറിയത്.

കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോലീസ് റൂമിലെത്തുമ്പോഴും അബ്ദുൽ അലി ഫോണിൽ വീഡിയോ ദ്യശ്യങ്ങൾ പകർത്തുകയാണ്.

ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

ക്രൂരമായ കൊലപാതകം നടത്താനുള്ള കാര്യം അന്വേഷിക്കുകയാണ് അഞ്ചൽ പോലീസ്. കൊലനടത്തിയ അബ്ദുൽ അലി അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്.

ഇയാൾ കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ സംസാരിക്കാൻ കഴിയില്ല.

സുഖം പ്രാപിച്ചെങ്കിൽ മാത്രമേ പോലീസിന് അന്വേഷണം എളുപ്പമാകൂ. ഇരുവരും അഞ്ചലിലെ ഇറച്ചിക്കോഴിക്കടയിലെ തൊഴിലാളികളാണ്. മരിച്ച ജലാലുദീന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്ക് അയച്ചു.

content highlights: youth killed relative and video shared in social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented