കൊല്ലപ്പെട്ട മനേഷ് തമ്പാൻ
കോട്ടയം: കങ്ങഴ ഇടയപാറയില് റോഡരികില്‍ യുവാവിന്റെ വെട്ടിമാറ്റിയ കാല്പാദം കണ്ടെത്തി. ഇതിന് മീറ്ററുകള്‍ക്ക് സമീപം റബര്‍തോട്ടത്തില്‍നിന്ന് യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു. ഇടയിരിക്കപ്പുഴ സ്വദേശി മനേഷ് തമ്പാനെ(35)യാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പോലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്പാദം വെട്ടിമാറ്റി റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൊല്ലപ്പെട്ട മനേഷ് തമ്പാന് ഗുണ്ടാസംഘത്തില്പ്പെട്ടയാളാണെന്നും വിവരങ്ങളുണ്ട്.
Content Highlights: youth killed in kangazha kottayam his feet found roadside
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..