തൃശ്ശൂരില്‍ യുവാവിനെ വെട്ടിക്കൊന്നതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക; 9 പേര്‍ അറസ്റ്റില്‍


-

തൃശ്ശൂർ: അന്തിക്കാട് താന്ന്യത്ത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ ഒമ്പത് പേർ അറസ്റ്റിൽ. മയക്കുമരുന്ന് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതികളായവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിൽ. പിടിയിലായവരിൽ നാല് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ. ബാക്കിയുള്ളവർ സഹായം നൽകി. കൊല്ലപ്പെട്ട ആദർശും നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പത്തിന് വീടിനു സമീപത്താണ് കാറിലെത്തിയ സംഘം താന്ന്യം കുറ്റിക്കാട്ട് ആദർശിനെ വെട്ടിയത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം സംഭവദിവസംതന്നെ ചെന്ത്രാപ്പിന്നിയിൽനിന്ന് കണ്ടെടുത്തിരുന്നു.

Content Highlights:youth killed in anthikkad thrissur nine arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented