പ്രതീകാത്മക ചിത്രം | ANI
കാന്‍പുര്‍: കാമുകിയെ വീട്ടില്‍ താമസിപ്പിക്കാന്‍ വിസമ്മതിച്ച പിതാവിനെ യുവാവ് കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് ബിഖിപുര്‍ സ്വദേശി ശിവം ആണ് പിതാവ് അരവിന്ദ് കുമായി(58)യെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ത്രിശൂലം ഉപയോഗിച്ചാണ് യുവാവ് പിതാവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അരവിന്ദിന്റെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഉണര്‍ന്നതോടെ പ്രതി വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു. നെഞ്ചില്‍ മാരകമായി പരിക്കേറ്റ അരവിന്ദിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് ശിവം കാമുകിയുമായി വന്നപ്പോള്‍ അരവിന്ദ് ഇവരെ വീട്ടില്‍ കയറ്റിയിരുന്നില്ല. കാമുകിയെ കൂട്ടിക്കൊണ്ടുവന്ന മകനെ ഇയാള്‍ എതിര്‍ക്കുകയും വീട്ടില്‍ താമസിപ്പിക്കാനാവില്ലെന്ന് ഉറച്ചുപറയുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരുടെ ബന്ധുക്കളും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്.
പിതാവിനെ ആക്രമിച്ച ശേഷം പ്രതി കാമുകിയോടൊപ്പം ഒളിച്ചോടിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: youth killed father in up for not allowing lover to stay at his home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..