കൊല്ലപ്പെട്ട ദിനേശ്, അറസ്റ്റിലായ ശങ്കർ | ഫോട്ടോ: മാതൃഭൂമി
ഈറോഡ്: ഈറോഡ് കരിങ്കൽപ്പാളയത്തിൽ മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിങ്കൽപ്പാളയം കമലനഗറിൽ താമസിക്കുന്ന മനോഹരന്റെ മകൻ ദിനേശാണ് (20) കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മൂത്തസഹോദരൻ ശങ്കറിനെ (29) കരിങ്കൽപ്പാളയം പോലീസ് അറസ്റ്റുചെയ്തു.
സ്ഥിരമായി മദ്യപിച്ചുവരാറുള്ള ശങ്കറിനെ അച്ഛൻ മനോഹരനും ദിനേശും ചേർന്ന് വഴക്കുപറഞ്ഞതിനെത്തുടർന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ശങ്കറും ദിനേശുമായി മൽപ്പിടുത്തമുണ്ടായി. മർദനമേറ്റ ശങ്കർ വീണ്ടും പുറത്തുപോയി മദ്യപിച്ചു. തിരിച്ച് വീട്ടിൽവന്നപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ദിനേശനെ ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിനേശന്റെ മൃതദേഹം ഈറോഡ് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ് ശങ്കർ. മദ്യപാനവും വഴക്കുംമൂലം ഭാര്യയും കുട്ടിയും കുറച്ചുനാളായി അകന്നുകഴിയുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights:youth killed by brother in erode tamilnadu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..