-
തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.താളാട്ടു വീട്ടില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. ഇന്ന് വെളുപ്പിന് 1.30ന് അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപമാണ് സംഭവം. സംഭവത്തില്‍ ഗിരീഷ് എന്നയാളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ജലനിധി കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററാണ് പ്രദീപ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രദീപിന് വെട്ടേറ്റത്. ഉടന്‍ തന്നെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ഗിരീഷും പ്രദീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കൊല്ലുമെന്ന് ഗിരീഷ് ഭീഷണിപ്പെടുത്തിയത്തിയെന്ന് പറഞ്ഞ് പ്രദീപ് പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്ന് രാവിലെ പത്ത് മണിക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സ്‌റ്റേഷനില്‍ ഹാജരാവാന്‍ ഇരുവരോടും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് രാത്രി 1.30ന് പ്രദീപിന് വെട്ടേല്‍ക്കുന്നത്. ഗീരീഷിനെ അന്വേഷിച്ച് പോലീസ് വീട്ടില്‍ ചെന്നെങ്കിലും ഓടി പുഴകടക്കുകയായിരുന്നു. പുഴയുടെ തുരുത്തിലെവിടെങ്കിലും ഒളിച്ചിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
content highlights: Youth hacked to death in Athirappilly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..