പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി | മാതൃഭൂമി
എടപ്പാള്‍: അര്‍ധരാത്രിയില്‍ പോലീസിനെ കണ്ട് ഓടുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവാവിന് പോലീസു തന്നെ രക്ഷകരായി. എടപ്പാള്‍ അംശക്കച്ചേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ്.ഐ. ശിവന്‍, എസ്.സി.പി.ഒ. മധു എന്നിവരുടെ വാഹനം കണ്ടതോടെ അംശക്കച്ചേരിയില്‍ രണ്ടു യുവാക്കളില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു.
ഒരാളെ പിടികൂടി കാര്യമന്വേഷിച്ചെങ്കിലും അസ്വാഭാവികത തോന്നാത്തതിനാല്‍ വിട്ടയച്ചു. പിന്നീടാണ് ഓടിപ്പോയ മറ്റേയാളുടെ കാര്യം ഓര്‍ത്തത്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടയിലാണ് തൊട്ടടുത്തപറമ്പിലെ കിണറ്റില്‍ ഇയാള്‍ വീണത് മനസ്സിലായത്.
ഉടന്‍തന്നെ പൊന്നാനിയില്‍നിന്ന് അഗ്‌നിരക്ഷാസേനയെ വരുത്തി യുവാവിനെ കരയ്ക്കുകയറ്റി. തലമുണ്ട സ്വദേശികളായ ഇവര്‍ വീട്ടുകാരറിയാതെ രാത്രിയില്‍ കറങ്ങാനിറങ്ങിയതായിരുന്നു.
Content Highlights: youth falls into well police and fire force rescued him in edappal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..