പ്രതീകാത്മക ചിത്രം | ഫോട്ടോ: വി.കെ. അജി|മാതൃഭൂമി
ബെംഗളൂരു: കൂട്ടുകാരന്‍ കിണറ്റില്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് യുവാവ് മുങ്ങിമരിച്ചു. ഹെബ്ബൂര്‍ സ്വദേശി ലക്ഷ്മികാന്ത് (27) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. താവരെക്കെരെ തഗചഗുപ്പെയിലാണ് സംഭവം. തലേദിവസം രാത്രി ആഘോഷം കഴിഞ്ഞ് രാവിലെ ഏഴുസുഹൃത്തുക്കള്‍ പൊതുകിണറ്റിന്‍കരയില്‍ കുളിക്കാനെത്തിയതായിരുന്നു. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തുക്കളിലൊരാളായ ബലറാം ആണ് ലക്ഷ്മികാന്തിനെ കിണറ്റിലേക്ക് തള്ളിയിട്ടത്. മറ്റുള്ളവര്‍ സംഭവം മൊബൈലില്‍ പകര്‍ത്തി രസിക്കുകയായിരുന്നു.
ലക്ഷ്മികാന്ത് മുങ്ങിപ്പോവുകയാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ സുഹൃത്തുക്കളെ പിടികൂടി മര്‍ദിച്ചശേഷം താവെരെക്കെരെ പോലീസിന് കൈമാറുകയായിരുന്നു. ലക്ഷ്മികാന്തിനെ തമാശയ്ക്കായി കിണറ്റില്‍ തള്ളിയിട്ടതാണെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു. ഗൊല്ലരപാളയ സ്വദേശിയായ ബലറാം ഡ്രൈവറാണ്. കാറിലെത്തിയ സംഘം സമീപത്തെ കൃഷിസ്ഥലത്ത് നിര്‍ത്തിയശേഷം കിണറ്റിനരികെയെത്തുകയായിരുന്നെന്നും ഇതിന്റെ ഭിത്തിയില്‍ അരമണിക്കൂറോളം ഇരുന്നശേഷമാണ് ലക്ഷ്മികാന്തിനെ തള്ളിയിട്ടതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
Content Highlights: youth drowned to death in karanataka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..