കസ്റ്റഡിയിൽ എടുത്ത ടാങ്കർലോറി
പുന്നയൂർക്കുളം(തൃശ്ശൂർ): അകലാട് മൂന്നയിനിയിൽ യുവാവ് വ്യാജമദ്യം കഴിച്ച് മരിച്ച സംഭവത്തിൽ ആൽക്കഹോൾ കൊണ്ടുപോയിരുന്ന ടാങ്കർ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു. കാക്കനകത്ത് ഷമീർ (35) ആണ് വ്യാജമദ്യം കഴിച്ച് മരിച്ചത്.
ലോറിയിൽനിന്ന് വാങ്ങിയ മീഥൈൽ ആൽക്കഹോളിൽ വെള്ളം ചേർത്താണ് ഷെമീറും സുഹൃത്തുക്കളും കഴിച്ചത്. കൊച്ചി റിഫൈനറിയിൽനിന്ന് കർണ്ണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കർ ലോറിയിൽനിന്ന് മന്ദലാംകുന്നിൽ വെച്ചാണ് 300 മില്ലിയോളം ആൽക്കഹോൾ ഇവർ വാങ്ങിയത്.
ടാങ്കറിന്റെ വാൽവിൽ ഊറിയ ആൽക്കഹോളാണ് ഇവർക്ക് നൽകിയതെന്നും പറയുന്നു. കൊരട്ടിയിൽനിന്നാണ് എക്സൈസ് സംഘം ടാങ്കർ കസ്റ്റഡിയിൽ എടുത്തത്. ലാബിൽനിന്നുള്ള പരിശോധനാഫലം വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്ന് വടക്കേക്കാട് പോലീസ് അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..