ആത്മഹത്യ ചെയ്ത സുമയ്യ | Photo: മാതൃഭൂമി
കൊല്ലം: ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ (18) ആണ് ആത്മഹത്യ ചെയ്തത്. കഴുത്തില്‍ കുരുക്കിട്ട ദൃശ്യങ്ങള്‍ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന വിവരം യുവാവ് വീട്ടുകാരെ അറിയിച്ചെങ്കിലും മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ നില്ക്കുന്ന യുവതിയെയാണ് വീട്ടുകാര്‍ക്ക് കാണാനായത്. മൂന്ന് മാസം മുന്‍പാണ് സുമയ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
കഴുത്തില്‍ കുരുക്കിട്ട ചിത്രങ്ങള്‍ യുവാവിന് അയച്ചുകൊടുത്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധനയ്ക്കായി കണ്ടെടുത്തിട്ടുണ്ട്.പെണ്‍കുട്ടി ചിത്രങ്ങള്‍ അയച്ച് കൊടുത്തപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടിലും പോലീസിലും യുവാവ് വിവരമറിയിക്കുകയും ചെയ്തിരുന്നു. ഓച്ചിറ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സുമയ്യയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Content Highlights: youth committed suicide after quarrel with fiance
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..