-
കടുത്തുരുത്തി: കഞ്ചാവ് ലഹരിയിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും ആക്രമിച്ചു വീഴ്ത്തിയശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തൃപ്പൂണിത്തുറ പുത്തൻകുരിശ് ചെരുങ്ങേലിൽ വീട്ടിൽ സന്തോഷിനെ (27)യാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെയും എസ്.ഐ. ടി.എസ്. റെനീഷിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കടുത്തുരുത്തി ഞീഴൂർ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഞീഴൂർ സ്വദേശിനിയായ യുവതിയും സന്തോഷും തമ്മിലുള്ള ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. നേരത്തെ ഒന്നിച്ചു താമസിച്ചിരുന്ന ഇവർ ഒരു വർഷത്തോളമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കഞ്ചാവിന്റെ ലഹരിയിൽ ഞീഴൂരിലെ വീട്ടിൽ എത്തിയ പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
ഇതിന് പിന്നാലെ പ്രതിയുടെ വീട്ടിലെത്തിയ യുവതിയും അമ്മയും കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും അടിച്ചോടിക്കുകയായിരുന്നു. സന്തോഷ് ബൈക്കിൽ കുഞ്ഞുമായി രക്ഷപ്പെട്ടു. തുടർന്ന് ഇവർ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തി. എ.എസ്.ഐ. നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, അരുൺ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights:youth attacked wife and her mother and kidnapped baby


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..