-
ശൂരനാട് : കടംകൊടുത്ത പണം തിരികെ ചോദിച്ചതിന് ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് തെങ്ങുവിള ജങ്ഷന് സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനു(35)വിന്റെ കാല്‍ തല്ലിയൊടിച്ചു.
സംഭവത്തില്‍ നൂറനാട് കോട്ടക്കാട് മുറിയില്‍ പറയംകുളം സുമയ്യാ മന്‍സിലില്‍ സുനീര്‍ (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കമ്പനി മുക്കില്‍ ആറ്റുത്തറ വടക്കതില്‍ റാഫി (35), ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് തെങ്ങുവിള അര്‍ത്തിയില വിളയില്‍ ഷമീര്‍ (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കെ.സി.ടി. ജങ്ഷന് സമീപം പനമൂട്ടില്‍ കാവിന്റെ വടക്കതില്‍ അഭിലാഷ് (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് പനമൂട്ടില്‍ വീട്ടില്‍ അനീഷ് (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പറയുന്നത്; ഷാനുവില്‍നിന്ന് ഇവര്‍ നേരത്തെ 5000 രൂപ കടംവാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ച വൈരാഗ്യമാണ് ആക്രമണ കാരണം. കഴിഞ്ഞ 28-ന് രാത്രി കെ.സി.ടി. ജങ്ഷന് സമീപം മദ്യപിച്ചെത്തിയ അഞ്ചഗസംഘം അതുവഴി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനുവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം കാലില്‍ കമ്പിവടിക്ക് അടിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്.
തുടര്‍ന്ന് ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ വിവിധ സ്ഥലങ്ങളില്‍നിന്ന് പോലീസ് പിടികൂടി. അടിക്കാനുപയോഗിച്ച ആയുധവും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ശൂരനാട് സി.ഐ. ഫിറോസ് എ., എസ്.ഐ.മാരായ പി.ശ്രീജിത്ത്, ചന്ദ്രമോന്‍, എ.എസ്.ഐ.മാരായ മധു, ഹര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Content Highlights: youth attacked in sooranadu kollam, five arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..