യുവാവിനെ നഗ്നനാക്കി തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി മഹേന്ദ്രൻ മർദിക്കുന്നതിന്റെ വീഡിയോദൃശ്യം
കുടമാളൂര്‍: കുടമാളൂര്‍ പള്ളിക്ക് സമീപം കടവ് കുരിശുപള്ളി കവലയില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദിച്ചു. മര്‍ദനമേറ്റ യുവാവ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയില്‍ കഴിയുന്ന ആളാണ്.
സംഭവത്തില്‍ കുടമാളൂര്‍ പള്ളിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കരാര്‍ കോണ്‍ട്രാക്ടര്‍ മഹേന്ദ്രനെതിരേ സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കി.
ശനിയാഴ്ച ഉച്ചയ്ക്ക് മഹേന്ദ്രന്‍ ആയുധവുമായി റോഡിലിറങ്ങി ഭീതി സൃഷ്ടിച്ചിരുന്നതായും സമീപവാസികള്‍ പറഞ്ഞു. രണ്ട് സംഭവങ്ങളുടെയും വീഡിയോ സഹിതമാണ് പരാതി കൊടുത്തത്. വെസ്റ്റ് പോലീസ് കേസെടുത്തു. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ചയാണ് യുവാവിനെ മര്‍ദിച്ച സംഭവം ഉണ്ടായത്. മഹേന്ദ്രന്റെ വീട് യുവാവിനെക്കൊണ്ട് വൃത്തിയാക്കിച്ചിരുന്നു. ഇതിന്റെ കൂലി നല്‍കിയില്ലെന്നാണ് പരാതി. ഇത് ചോദിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു. കവലയില്‍ മഹേന്ദ്രന്‍ യുവാവിന്റെ മുണ്ട് അഴിച്ചാണ് മര്‍ദിച്ചത്.
പൂര്‍ണനഗ്‌നനായ യുവാവിനെ പത്തു മിനിറ്റിലധികം നടുറോഡില്‍ മര്‍ദിച്ചു.
ഇതിനിടയില്‍ വാക്കത്തി ഉപയോഗിച്ച് തലയ്ക്കടിച്ചെങ്കിലും യുവാവ് ഒഴിഞ്ഞുമാറി. പ്രശ്‌നത്തില്‍ ഇടപെട്ട സമീപവാസികളെയും മഹേന്ദ്രന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.
Content Highlights: youth attacked in kudamaloor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..