ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പീഡനദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലും; 22-കാരന്‍ അറസ്റ്റില്‍


മുഹമ്മദ് ഫൈസി

വർക്കല: പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ ചെമ്മരുതിയിൽ താമസിക്കുന്ന വർക്കല സ്വദേശി മുഹമ്മദ് ഫൈസി(22)യെ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിൽ അയിരൂർ പോലീസാണ് വെട്ടൂരിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വശീകരിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പടുത്തി പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയിൽ നിന്നും ഒരു മാലയും കമ്മലും കൈക്കലാക്കി. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപയോളം ഭീഷണിപ്പെടുത്തി പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിക്കുകയും ചെയ്തു.

അന്വേഷണത്തിൽ പ്രതി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഇതേരീതിയിൽ നിരവധി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, അയിരൂർ ഇൻസ്പെക്ടർ ജി.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


UDAIPUR MURDER

1 min

ഉദയ്പൂര്‍ കൊലപാതകം: കോടതി പരിസരത്ത് പ്രതികളെ വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം | VIDEO

Jul 2, 2022

Most Commented