പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


റെജിൻ

മണര്‍കാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. വടവാതൂര്‍ ശാന്തിഗ്രാം കോളനി പുത്തന്‍പറമ്പില്‍ റെജിനെ (25) യാണ് മണര്‍കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വിനുകുമാര്‍ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പലസ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ തിങ്കളാഴ്ച പോലീസ് പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.

പോക്‌സൊ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. എസ്.ഐ. കെ.കെ.ജോസഫ്, ഗ്രേഡ് എസ്.ഐ.മാരായ ഗോപകുമാര്‍, അനില്‍കുമാര്‍, ചാക്കൊ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented