അബ്ദുൾ വാഹിദ്
പെരിന്തല്‍മണ്ണ: ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് കുട്ടികളേയും സംരക്ഷിക്കാതെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. ഏലംകുളം പാറക്കല്‍മുക്ക് വാക്കയില്‍ത്തൊടി അബ്ദുള്‍വാഹിദ്(32) ആണ് അറസ്റ്റിലായത്. തങ്ങളെ സംരക്ഷിക്കുന്നില്ലെന്നും വിവാഹസമ്മാനമായി ലഭിച്ച 30 പവന് ആഭരണങ്ങളും ഒരുലക്ഷം രൂപയും സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിക്കുകയും ചെയ്തതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു.
പെരിന്തല്‍മണ്ണയില്‍ ട്രാവല്‍സ് നടത്തുന്നയാളാണ് അബ്ദുള്‍ വാഹിദ്. 2008-ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ടരയും ഒന്നരയും വയസുള്ള പെണ്‍കുട്ടികളാണ്. പരാതിക്കാരി ഗര്‍ഭിണിയുമാണ്. സ്വന്തം കാര്യങ്ങള്‍ക്ക് തുകയും സ്വര്‍ണവും ഉപയോഗിച്ച പ്രതി ഇവ തിരികെ നല്‍കിയില്ല. ബിസിനസ് വിപുലീകരണത്തിന് കൂടുതല്‍ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 2020 മുതല്‍ പ്രതി മൂന്ന് കുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുകയും നാടുവിട്ട് അവരോടൊപ്പം ഭാര്യാഭര്ത്താക്കന്മാരായി ജീവിച്ചുവരികയുമായിരുന്നൂവെന്ന് പരാതിക്കാരി പറയുന്നു.
കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനുശേഷം എസ്.ഐ. ടി.പി. ഉദയന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയുമായിരുന്നു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..