പ്രതി സാബിൻ
കുമളി: മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യുവാവ് പിടിയില്‍. ആനവിലാസം ചേലച്ചുവട് സ്വദേശി കട്ടപ്പുറം സാബിന്‍(അപ്പു-24) ആണ് പിടിയിലായത്. ചേലച്ചുവട് ആനവിലാസം സ്വദേശി കുഞ്ഞുമോനെയാണ്(57) പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സാബിന്‍ കുഞ്ഞുമോന്റെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ കവിളിനും താടിയോടും ചേര്‍ന്ന് വെട്ടുകൊള്ളുകയായിരുന്നു. കുഞ്ഞുമോന്‍ ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ പ്രതി ഇവിടെനിന്ന് രക്ഷപ്പെട്ടു.
പരിക്കേറ്റ കുഞ്ഞുമോനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരാതിയുടെ അടിസ്ഥാനത്തില്‍ സാബിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് പ്രതിയെ പിടികൂടി. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കുമളി സി.ഐ. ജോബിന്‍ ആന്റണി, എസ്.ഐ. പ്രശാന്ത് പി.നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: youth arrested in murder attempt case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..