പ്രതീകാത്മക ചിത്രം | Photo: PTI
തിരുവനന്തപുരം: പരിചയക്കാരിയായ യുവ ഡോക്ടറുമായി വാക്കേറ്റത്തിന് ശേഷം കാറിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോട്ടുകാല്‍ വട്ടവിള ചരിവിള രാജ് നിവാസില്‍ ശരത്ത് രാജ് (27)നെയാണ് പാറശ്ശാല പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്തത്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഇരുപതിനാണ് സംഭവം നടക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് യുവാവും പരാതിക്കാരിയായ ഡോക്ടറും പരിചയപ്പെടുന്നത്. 20-ന് ഇരുവരും ഉച്ചയ്ക്ക് ഉദിയന്‍കുളങ്ങരയ്ക്ക് സമീപത്ത് കാറില്‍ എത്തി. കാറില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ പൊടുന്നനെ യുവാവ് ദേഷ്യത്തില്‍ സംസാരിക്കുകയും യുവതിയെ ആക്രമിക്കുവാന്‍ ശ്രമിക്കുയും ചെയ്തു. സംഭവം ശ്രദ്ധിക്കുകയായിരുന്ന പ്രദേശവാസികള്‍ ഓടിയെത്തി യുവാവിനെ പിടികൂടിയപ്പോഴാണ് യുവാവ് വിഷഗുളിക കഴിച്ചതായി യുവതി വെളിപ്പെടുത്തിയത്.
പ്രദേശവാസികള്‍ പോലീസിന്റെ സഹായത്തോടെ യുവാവിനെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെത്തുടര്‍ന്ന് പാറശ്ശാല പോലീസ് സ്റ്റേഷനിലെത്തിയ യുവതി അന്ന് പരാതി നല്‍കിയെങ്കിലും ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട എന്ന് അറിയിച്ച് മടങ്ങുകയായിരുന്നു. രണ്ടുദിവസത്തിനുശേഷം പിതാവിനോടൊപ്പം സ്റ്റേഷനിലെത്തിയ യുവതി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിനെ പ്രതിയാക്കി പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
Content highlights: youth arrested in lady doctor`s complaint after suicide attempt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..