അനു
തിരുവനന്തപുരം: റെയിൽവേയിലും വിദേശത്തും ജോലി വാഗ്ദാനം നൽകി ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ കന്യാകുമാരി സ്വദേശിയും കഴക്കൂട്ടത്ത് താമസക്കാരനുമായ അനു (32) ആണ് അറസ്റ്റിലായത്
റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാട്ടാക്കട സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയതിനു ശേഷം ഇയാൾ മുങ്ങി നടക്കുകയായിരുന്നു. തട്ടിപ്പിനിരയായ ആൾ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയതിനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനു പിടിയിലായത്.
വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ചുപേരിൽ നിന്നും ഇയാൾ പണം വാങ്ങിയതായി കഴക്കൂട്ടം പോലീസ് പറഞ്ഞു. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വ്യാജ രേഖ ചമച്ച് അരക്കോടിയോളം വായ്പയെടുത്ത് ആഡംബര കാർ വാങ്ങി മറിച്ചു വിറ്റ കേസിൽ കഴിഞ്ഞ മാർച്ചിൽ ശ്രീകാര്യം പോലീസും ഇയാളെ അറസ്റ്റു ചെയ്തിരുന്നു.
Content Highlights:youth arrested in job fraud case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..